Aug 23, 2022

സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ പരിശീലനം ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു


കൂടരത്തി ഗ്രാമ പഞ്ചായത്തിൽ
മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ  പരിശീലനം ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻ വി.എസ്.രവീന്ദ്രൻ , വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കുന്നുണ്ട്. ഹരിത സേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിൻ്റെ വിവരങ്ങൾ എൻ്റർ ചെയ്യും. വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക.  കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. കെൽട്രോൺ പഞ്ചായത്ത് പ്രൊജക്റ്റ്‌ അസിസ്റ്റന്റ് അജ്ഞന എ എസ്. ടെയിനിംഗ് ക്ലാസ്സിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only