Aug 23, 2022

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ രണ്ട് ദിവസത്തേക്ക് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്ന് രാവിലെ 07:00 ന് 05 സെ.മി വീതം ഉയർത്തും. അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മി വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 07:00 ന് ഇത് 30 സെ.മി കൂടി ഓരോന്നും ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only