ചൊക്ലി(കണ്ണൂർ): ഒൻപതാംതരം വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂർ ചാവശ്ശേരിയിലെ പി.കെ.ഹൗസിൽ മുഹമ്മദ് സിനാനിനെ(21)യാണ് പോക്സോ നിയമപ്രകാരം ഇൻസ്പെക്ടർ സി.ഷാജു അറസ്റ്റുചെയ്തത്.
കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫോൺ നമ്പർ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചു.
ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മട്ടന്നൂരിൽ ഫോൺകടയിൽ ജോലിചെയ്തിരുന്ന സിനാൻ പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment