പൊന്നാങ്കയം: വിദ്യാർത്ഥികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ സാഹിത്യ വേദിയും സംയുക്തമായി ഗോത്രായനം ചിത്ര പ്രദർശനം നടത്തി. അന്യം നിന്ന് പോകുന്ന കേരളത്തിന്റെ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കും മുമ്പിൽ ചിത്ര പ്രദർശനത്തിന്റെ രൂപത്തിൽഅവതരിപ്പിച്ചു.പ്രശസ്തവൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും കലാസാഹിത്യകാരനുമായ സന്തോഷ് ലിയോയുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്ര പ്രദർശനം നടന്നത്. വാർഡ് മെമ്പർ ശ്രീമതി. രാധാമണി ദാസൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ദിലീപ് കുമാർ കെ ജി, പിടിഎ പ്രസിഡന്റ് മനോജ് എം എൻ, അധ്യാപകർ, രക്ഷിതാക്കൾഎന്നിവർ പങ്കുചേർന്നു.
Post a Comment