കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകയായി എൻറോൾ ചെയ്ത അഡ്വക്കേറ്റ് ദേവിക സുരേഷിനെ കാരശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര ഉപഹാര സമർപ്പണം നടത്തി. അത്തായക്കുന്നുമ്മൽ സുരേഷിൻ്റെയും സംഗീതയുടെയും മകൾ ആണ് ഈ മിടുക്കി. തീർത്തും പ്രതികൂല സാഹചര്യത്തിൽ ഈ നേട്ടം കൈവരിക്കാൻ ദേവികയെ പ്രാപ്തയാക്കിയ മാതാപിതാക്കൾക്കും അതിലുപരി ദേവികക്കും രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ.
Post a Comment