Aug 8, 2022

ആദം അലി പിടിയിൽ


തിരുവനന്തപുരത്ത് വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായിരുന്ന ആദം അലിയാണ് പിടിയിലായത്. ചെന്നൈയിൽ വെച്ചാണ് ആദം അലിയെ പിടിച്ചത്.

കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന മനോരമയാണ് മരിച്ചത്. 60 വയസായിരുന്നു. സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്ന് കാലുകൾ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്.

പ്രതി മരണപ്പെട്ട മനോരമയുടെ വീടിന്റെ അടുത്തായിരുന്നു താമസം. പ്രതിയുടെ കൂടെ താമസിച്ചിരുന്നവരെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only