ഇപ്പോഴിതാ ഗോകുല്‍ സുരേഷ് എടുത്ത ഒരു സെല്‍ഫിയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. ഗോകുലിനൊപ്പം അച്ഛന്‍ സുരേഷ് ഗോപി, അമ്മ രാധിക, സഹോദരങ്ങളായ ഭാഗ്യ, ഭാവ്‍നി, മാധവ് എന്നിവരാണ് ചിത്രത്തിലുള്ളത്.
ജോഷി സംവിധാനം ചെയ്‍ത 'പാപ്പന്‍' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 'പാപ്പന്‍' 50 കോടി ക്ലബില്‍ കടന്നിരുന്നു.
Post a Comment