Aug 30, 2022

സാമ്പത്തിക തട്ടിപ്പ്: അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗ് അറസ്റ്റില്‍


അമല പോളിന്റെ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നല്‍കിയ പരാതിയിലാണ് ഭവ്നിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്

ഭവ്നിന്ദര്‍ സാമ്ബത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2020ല്‍ ഇയാള്‍ക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദര്‍ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാള്‍ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഭവ്നിന്ദര്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചതോടെ അമല വിവാഹിതയായെന്ന് വാര്‍ത്ത പരന്നു. ഇതോടെ ചിത്രങ്ങള്‍ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ഭവ്നിന്ദറുമായി ചേര്‍ന്ന് 2018ല്‍ അമല ഫോണ്‍ ഒരു സിനിമാ നിര്‍മാണക്കമ്ബനി ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദര്‍ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്ബത്തിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അമല പരാതിയില്‍ പറയുന്നു.

2014ല്‍ സംവിധായകന്‍ എഎല്‍ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only