Aug 26, 2022

മീൻലോറി മറിഞ്ഞു വൻ ദുരന്തം ഒഴിവായി.


കൂടരഞ്ഞി: കക്കാടംപൊയിലിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ വൻദുരന്തം ഒഴിവായി ഇന്നലെ രാത്രി 8.30നു അമിതവേഗതയിൽ വന്ന വാഹനം സി. എം. സി. കോൺവെന്റിന്റെ മതിൽ പൊളിച്ച് 30അടിയോളം അകലെ 20അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി ആയതിനാലും സ്കൂൾ സമയം അല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന മീൻ കമ്പനിയിലേക്ക് കൂടുതൽ മീൻ എത്തിക്കുവാനുള്ള മത്സരയോട്ടമാണ് അപകടകാരണം, നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ഡ്രൈവറും സഹായിയും സാരമായ പരിക്കുകളോടെ രക്ഷപെട്ടു. മീൻലോറികളുടെ മത്സരസരയോട്ടം കൽനടയാത്രകർക്കും ചെറിയ വാഹനങ്ങൾക്കും ഭീഷണി ആണ് കമ്പനി. ദുർഗന്ധത്തിനും, മലിനികരണത്തിനും മാത്രമല്ല പ്രദേശവാസികളുടെ ജീവനും ഭീഷണി ആയി മാറിയിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only