മുക്കം, കാരമൂല: ജവഹർ ബാൽ മഞ്ച് കാരശ്ശേരി മണ്ഡലം കൺവെൻഷൻ വളരെ വിപുലമായി ദേശീയ, സംസ്ഥാന, ബ്ലോക്ക് അംഗങ്ങളുടെ സാനിധ്യത്തിൽ കാരമൂലയിൽ നടന്നു.
ദേശീയ കോർഡിനേറ്റർ അഡ്വ: മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ നജീബ് കൽപ്പൂര്, ബ്ലോക്ക് കോഡിനേറ്റർ സലീം വി.സി, മഹിള കോൺഗ്രസ്സ് അധ്യക്ഷ റിൻസി തോമസ്,യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ ഷാനിബ് ചോണാട്, വാർഡ് മെമ്പർമാർ ആയ ശാന്താദേവി മൂത്തേടത്ത്, ജംഷീദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, റോയ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നിഷാദ് വീച്ചി, സാദിഖ് മാസ്റ്റർ, സാദിഖ് പുൽപറമ്പിൽ , തനുദേവ് കൂടാംപൊയിൽ, ഫായിസ്, അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ചീഫ് കോർഡിനേറ്റർ KP മുജീബ് അധ്യക്ഷനായിരുന്ന ചടങ്ങിൽ റിയാസ് കെ. കൽപ്പൂര് സ്വാഗതം പറഞ്ഞു.
Post a Comment