Aug 23, 2022

കോഴിക്കോട് ചെറുവണ്ണൂരിലെ തീപിടിത്തത്തില്‍ ക്രമക്കേട് ഉണ്ടെന്ന് പ്രാഥമിക നിഗമനമെന്ന് ഡിസിപി എ ശ്രീനിവാസ്


ഗോഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിച്ചത് എന്നാണ് മനസിലാകുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കും. തീ പൂര്‍ണ്ണമായും അണയ്ക്കുന്നതിനാണ് ഇപ്പോഴത്തെ പ്രാഥമിക പരിഗണനയെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിയ്ക്കുമെന്നും അദ്ദേഹം
പറഞ്ഞു.

പെയിന്റ് നിര്‍മാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. സൂഹൈല്‍ എന്ന തൊഴിലാളിയ്ക്കാണ് പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരം അല്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only