Aug 7, 2022

കയാക്കിങ് മത്സരത്തിന്റെ വരവറിയിച്ച് സൈക്ലിങ് ഫ്ലാഗ് ഓഫ് ചെയ്തു


കോഴിക്കോട്:മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം നടന്ന സൈക്ലിങ് കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. സൈക്ലിങ് സംഘത്തെ പുലിക്കയത്ത് ലിന്റോ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വീകരിക്കും.



നാളെ (ഓഗസ്റ്റ് 8) സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കുന്നുണ്ട്. തുഷാരഗിരിയില്‍ രാവിലെയാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം പരിപാടി. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് മഴനടത്തം സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക് 9747964993 എന്ന നമ്പറില്‍ ബന്ധപ്പെടാം.


കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.


ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only