തിരുവമ്പാടി: മാധ്യമ പ്രവർത്തകനും കർഷക നേതാവും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് തിരുവമ്പാടി പൗരാവലി ആവശ്യപ്പെട്ടു.
തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്തെ സഹകരണ ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
അപകടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽ കിടന്ന ബേബിയെ ആശുപത്രിയിൽ എത്തിച്ച് നാടിനു മാതൃകയായ ഹാച്ചിക്കോ റെസ്ക്യൂ ടീം പ്രവർത്തകരായ ശിവൻ ഓമശ്ശേരി, എം കെ ജെംഷീർ, പി കെ പ്രജീഷ്, അഖിൽ ചന്ദ്രൻ എന്നിവരെ ലിന്റോ ജോസഫ് എം എൽ എ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിക്കേറ്റ് റോഡിൽ കിടന്ന ബേബിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായ രക്ഷാപ്രവർത്തകരുടെ ബാഗുകളുമായി സ്ഥലം വിട്ട കെ എസ് ആർ ടി സി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടതായി എം എൽ എ അറിയിച്ചു.
യോഗത്തിൽ എ പി മുരളീധരൻ മാസ്റ്റർ (മാതൃഭൂമി), എബ്രഹാം മാനുവൽ (ജനതാ ദൾ), ടോമി കൊന്നക്കൽ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഷിനോയ് അടയ്ക്കാപ്പാറ (കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി), ഷാൻ മാസ്റ്റർ കട്ടിപ്പാറ (ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം), മില്ലി മോഹൻ ( കെ പി സി സി നിർവ്വാഹക സമിതി അംഗം) എ കെ മുഹമ്മദ് (എൻ സി പി), എം എം മൂസ (വി വൺ ക്ലബ്), ഷാജി ആലക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി), പിടി അഗസ്റ്റിൻ (ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ജോണി പ്ലാക്കാട്ട് (കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്), സജി ഫിലിപ്പ് (സി പി എം ലോക്കൽ സെക്രട്ടറി), സഫീർ ധാരിണി (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്), ബേബി മണ്ണംപ്ലാക്കൽ (കേരളാ കോൺഗ്രസ് ബി), പി സി ജോസ് (തിരുവമ്പാടി സഹകരണ ബാങ്ക് സെക്രട്ടറി) എം കെ ജെംഷീർ (ഹാച്ചിക്കോ റെസ്ക്യൂ ടീം) തുടങ്ങിയവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാൻ കെ എൻ ചന്ദ്രൻ സ്വാഗതവും കൺവീനർ എൻ ജെ ജോസഫ് നന്ദിയും പറഞ്ഞു.
Post a Comment