കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ 2022ലെ ജില്ലാതല കിസാൻ മേളയിൽ കർഷക അവാർഡ് കരസ്ഥമാക്കിയ യുവ കർഷകൻ ശ്രീ ജേക്കബ് മാത്യു മംഗലത്തിനെ ആദരിക്കുകയും സ്കൂളിൽ കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു ചിലമ്പാട്ടുശ്ശേരിയിൽ പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ അധ്യക്ഷനായ പരിപാടിക്കു സ്കൂൾ ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ ലൗലി ടി ജോർജ് സ്വാഗതം പറഞ്ഞു. ശ്രീ ജേക്കബ് മംഗലത്തിൽ കാർഷികമേഖലയെ പറ്റി കുട്ടികൾക്ക് സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ. സണ്ണി പെരുകിലംതറപ്പേൽ, വൈസ് പ്രസിഡന്റ് ശ്രീ. ജിനേഷ് തെക്കനാട്ട്, അധ്യാപകൻ ശ്രീ ജസ്റ്റിൻതുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി ടി എ അംഗങ്ങളായ ജേക്കബ് കാട്ടു പറമ്പിൽ, ബബിത, അദ്ധ്യാപകരായ സെബിൻ,സ്വപ്ന, സൗമ്യ, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് സിസ്റ്റർ മേഴ്സി നന്ദി പറഞ്ഞു.
Post a Comment