Aug 26, 2022

MFWAI UAE SOCCER 2022 - SEASON 1 ന്റെ ഫുട്ബോൾ ടൂർണമെന്റ് ദുബായ് പേൾ വിസ്ഡം സ്കൂളിൽ വെച്ച് നടന്നു.


ദുബായ് :Mammootty Fans International - UAE Chapter സംഘടിപ്പിച്ച MFWAI UAE SOCCER 2022 - SEASON 1 ന്റെ ഫുട്ബോൾ ടൂർണമെന്റ് ദുബായ് പേൾ വിസ്ഡം സ്കൂളിൽ വെച്ച് നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ Dr. I.M Vijayan  ഉത്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ യുഎഇ-യിലെ പ്രമുഖ 16 ടീമുകളാണ് അണിനിരന്നത്. മുഹമ്മദ് അതള്ളാ നിയന്ത്രണം ഏറ്റെടുത്ത ആവേശകരമായ മത്സരത്തിൽ VOLGA FC-യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി Mariyumma FC ചമ്പ്യൻമാരായി.
 വിജയികൾക്ക് മമ്മൂട്ടി ഫാൻസ്‌ യുഎഇ ചാപ്റ്റർ ന്റെ ക്യാഷ് അവാർഡും Truth Global Films ന്റെ റണ്ണേഴ്‌സ് കപ്പ്  ട്രോഫിയും IM Vijayan സമ്മാനിച്ചു.
അഞ്ചു ഗോൾ നേടി ഫെൽഖയുടെ രാഹുൽ ടോപ് സ്‌കോറർ ആയി, ബെസ്റ്റ്‌ പ്ലെയർ നിയാസ് വോൾഗ, ബെസ്റ്റ്‌ ഗോൾ കീപ്പർ റിഹാൾ ഫെൽഖ, ബെസ്റ്റ്‌ ടീം  ഫെൽഖ അക്കാദമി എന്നിവർ കരസ്ഥമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only