Sep 6, 2022

കാട്ടുപന്നിശല്യം: തെലങ്കാനയിൽനിന്ന്‌ ഷൂട്ടർമാരുടെ സംഘം 10 പന്നികളെ ഇല്ലായ്മ ചെയ്തു


കോടഞ്ചേരി : കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽനിന്ന്‌ ഷൂട്ടർമാരുടെ സംഘം.

കഴിഞ്ഞ 3 ദിവസമായി കൃഷികൾ നശിപ്പിച്ചുകൊണ്ടിരുന്ന 10 കാട്ടുപന്നികളെ കൊന്നൊടുക്കുവാൻ ഇവർക്ക് സാധിച്ചു.
നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് ശനിയാഴ്ച വൈകീട്ട് കോടഞ്ചേരിയിൽ എത്തിയത്. അന്ന് രാത്രിതന്നെ സംഘം ദൗത്യം ആരംഭിച്ചു. ആദ്യ ദിവസം 4 കാട്ടു പന്നികളെയാണ് ലഭിച്ചത്.

ജനകീയപങ്കാളിത്തത്തോടെയാണ് കാട്ടുപന്നിശല്യത്തിന് അറുതിവരുത്താൻ കോടഞ്ചേരി പഞ്ചായത്ത് ശ്രമം.  തെലങ്കാനയിലെ എൻ.ജി.ഒ.യുമായി സഹകരിച്ചാണ് ഇവരെയെത്തിച്ചത്.

കൊന്നൊടുക്കിയ പന്നികളെ 
 കുഴിയെടുത്ത് ശാസ്ത്രീയമായി സംസ്കരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only