Sep 7, 2022

101 പവൻ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കൊടുവള്ളി സ്വദേശി ഉസ്മാൻ അറസ്റ്റിൽ


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കസ്റ്റംസ്. 808 ഗ്രാം (101 പവൻ) സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കൊടുവള്ളി സ്വദേശി ഉസ്മാനെ പിടികൂടി.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഉസ്മാൻ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതം ക്യാപ്‌സൂളുകൾ ആക്കിയായിരുന്നു മലദ്വാരത്തിൽ ഒളിപ്പിച്ചത്. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സ്വർണം പിടികൂടിയത്.

സുരക്ഷാ പരിശോധനയ്‌ക്കിടെ പിടിയിലായ ഉസ്മാൻ സ്വർണം ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് വിശദമായ പരിശോധനയിൽ സ്വർണം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only