സംസ്ഥാനത്ത് 3 നാൾ വ്യാപക മഴയുണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇന്ന് മുതൽ തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും.
മഴ സാഹചര്യം മാറിയതോടെ ഇന്നത്തെ യെല്ലോ അലർട്ടുകൾ പിൻവലിച്ചു. നാളെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.
Post a Comment