Sep 3, 2022

കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ ഓണോത്സവം നാടിന്റെ ഉത്സവമായി


 മുക്കം: കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ PTA  സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളാണ് ജന ബാഹുല്യം കൊണ്ടും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ കൊണ്ടും നാടിന്റെ ഉത്സവമായി മാറിയത്. ആയിരം പേർക്ക് ഓണസദ്യ വിളമ്പിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചും വിദ്യാർഥികൾക്കും നാട്ടുകാർക്കും കായിക മത്സരങ്ങൾ സംഘടിപ്പിച്ചും  ഓണാഘോഷ പരിപാടി ജനകീയമാക്കി. ആഘോഷ പരിപാടികളിൽ പങ്കുചേരാൻ നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും എത്തിയിരുന്നു. സമാപന പൊതുവേദിയിൽ നടന്ന പരസ്യമായ കൂപ്പൺ നറുക്കെടുപ്പും സമ്മാനർഹരുടെ  പ്രഖ്യാപനവും  സദസ്സിന് ആവേശം പകർന്നു. തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു
  സ്കൂളിലെ ജൈവ കൃഷിയിൽ മികവ് തെളിയിച്ച പി. റാഷിദ ടീച്ചർക്ക് കാരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി ഉപഹാരം നല്കി ആദരിച്ചു. 
പി ടി എ വൈസ് പ്രസിഡന്റ് ടി മധുസൂദനന്റെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് പി. രജീഷ് ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഫൗസിയ മുജീബ്, പി ടി എ മെമ്പർമാരായ ജി ജി ഷൈജു, ചിഞ്ചു സുമേഷ്, നിമിഷ ജിജീഷ്, സാബിറ അസീസ്, സുജാത പാലക്കൽ, ജംഷിത മുജീബ്, ആരിഫ സത്താർ, ഉവൈസ് കളത്തിങ്ങൽ, മുബഷിർ കളത്തിങ്ങൽ, അദ്ധ്യാപകരായ അബ്ദുസല്ലാം എ, അബൂബക്കർ ടി പി, ത്വാഹ എം എന്നിവർ സംസാരിച്ചു.  ഹെഡ്മാസ്റ്റർ കെ അബ്ദുറസാഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാഹിർ പി യു നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only