കോടഞ്ചേരി:വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ സെപ്റ്റംബർ 24 ശെനി 10 മണിക്ക് കോടഞ്ചേരിയിൽ നിന്നും ആരംഭിക്കുന്നു
പൊതു ജനങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയും, തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കൾ ജീവന് ഭീഷണിയും, ജീവിതത്തിന് തടസ്സവും സൃഷ്ടിക്കുകയാണെന്ന് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ്.
തെരുവ് നായ്ക്കളെ നിയന്ത്രിച്ച് ജനജീവിതം സ്വാഭാവിക രീതിയിൽ കൊണ്ടുപോക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിങ് ന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സെപ്റ്റംബർ 24 ശനിയാഴ്ച 10 മണിക്ക്
കോടഞ്ചേരിയിൽ നിന്നും ആരംഭിച്ച് കണ്ണോത്ത്, നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ,പുന്നക്കൽ, കൂടരഞ്ഞി,മുക്കം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരവും, ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണവും നടത്തുന്നു.വൈകിട്ട് 5 മണിക്ക് തിരുവമ്പാടിയിൽ ജാഥ സമാപിക്കും.
തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇവയുടെ ആക്രമണത്തെ ചെറുത്ത് ജനജീവിതം സാധാരണ നിലയിൽ ആക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും, വളർത്തു നായകളുടെ കണക്കെടുത്ത് അവയ്ക്ക് കൃത്യമായ വാക്സിനേഷനും നൽകണമെന്നും താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് ഡയറക്ടർ ഫാദർ ജോസ് പെണ്ണാമ്പറമ്പിൽ,മരിയൻ പ്രോലൈഫ് യൂത്ത് വിങ് രൂപത പ്രസിഡന്റ് സുബിൻ തയ്യിൽ, മരിയൻ പ്രോലൈഫ് യൂത്ത് വിങ് രൂപത ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ,അനേക് തോണിപ്പാറ, ഹെസ്സിബ കുളമാലയിൽ, ശ്വേത കാഞ്ഞിരക്കാട്ട് തൊട്ടിയിൽ
തുടങ്ങിയവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു…
Post a Comment