കൂടരഞ്ഞി: സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പിടിമുറുക്കുകയും നിരവധി കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുകയും പെണ്കുട്ടികളെ ഉൾപ്പടെ ലഹരി വസ്തുക്കളുടെ കാരിയർമാരായി ഉപയോഗപ്പെടുത്തുകയും ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്കൂളുകളും പരിസര പ്രദേശങ്ങളും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ "ലഹരിക്കെതിരെ ജനകീയ കവചം" എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്തത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചെയർമാനും കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ജോണ്, കൂമ്പാറ ഫാത്തിമാ ബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല എന്നിവർ രക്ഷാധികാരികളും, ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖല കമ്മിറ്റി ഭാരവാഹി വൈശാഖ് എം വി കൺവീനറും കൂടരഞ്ഞിയിലെ വിവിധ സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ അംഗങ്ങളായും രൂപീകരിച്ച 101 അംഗ ജാഗ്രത സമിതി രൂപീകരണ സമ്മേളനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഡി വൈ എഫ് ഐ തിരുവമ്പാടി മേഖല ട്രഷററുമായ ആദർശ് ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. ഡി വൈ എഫ് ഐ ഭാരവാഹി ഡോഫിൻ തോമസ് അധ്യക്ഷത വഹിച്ചു. കൂമ്പാറ ഫാത്തിമാ ബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ നിയാസ് ചോല മുഖ്യ പ്രഭാഷണം നടത്തി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ജോണ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വൈശാഖ് എം വി, ജയേഷ് സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.കൂടരഞ്ഞിയിലെ വിവിധ സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കൂടരഞ്ഞിയിൽ രൂപീകരിച്ച ലഹരിക്കെതിരെ 'ജനകീയ കവചം ജാഗ്രത സമിതി'യുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.
Post a Comment