Sep 6, 2022

മീൻ വളർത്താൻ നിർമിച്ച കുളത്തിൽ വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം


പനമരം:ബന്ധുവിന്റെ മരണ വീട്ടിൽ കുടുംബത്തോടൊപ്പം എത്തിയ മൂന്നര വയസുകാരിയാണ് മീൻകുളത്തിൽ വീണ് മരിച്ചത്.കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (മൂന്നര) യാണ് മരണപ്പെട്ടത്. ഹാഷിമിന്റെ ബന്ധുവായ  പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് ഞായറാഴ്ച മരണപ്പെട്ടിരുന്നു.മരണാനന്തര ചടങ്ങിന് വേണ്ടി  ഹാഷിമിന്റെ ഭാര്യയും മകളും എത്തിയിരുന്നു.ഇവിടെ വെച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ഷഹദ ഫാത്തിമയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള മീൻകുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only