Sep 26, 2022

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയവരെയും എഴുത്തച്ഛൻ നവസാഹിതി പുരസ്കാര ജേതാവ് വിജയലക്ഷ്മി അക്കരത്തൊടിയേയും ഗ്രാമസഭ ആദരിച്ചു


മുക്കം:

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഗ്രാമസഭയാണ് വാർഡിലെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എഴുത്തച്ഛൻ നവസാഹിതി പുരസ്കാര ജേതാവ് വിജയലക്ഷ്മി അക്കരെ തൊടിയേയും ആദരിച്ചത്. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉപഹാര വിതരണം നടത്തി. ഗ്രേസ് പാലിയേറ്റീവ് ചെയർമാൻ പി കെ ഷെരീഫുദ്ധീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  എടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഗ്രാമസഭയിൽ വച്ച് പ്രതിജ്ഞ എടുത്തു.
കെ. കൃഷ്ണദാസ്,കെ. പി ചെറിയ നാഗൻ,പി. കെ ശംസുദ്ധീൻ,മഠത്തിൽ രവീന്ദ്രൻ, അബ്ദു കൂവപ്പാറ, ഗ്രാമ സഭ കോർഡിനേറ്റർ നസീഫ് സ്വാഗതവും അംഗൻവാടി വർക്കർ ഷിജി നന്ദിയും പറഞ്ഞു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only