Sep 26, 2022

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ ഉദ്ഘാടനം നടത്തി


കൂടരത്തി ഗ്രാമ പഞ്ചായത്തിൽ
മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ  ഉദ്ഘാടനം 26/09/2022 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.  കൂടരഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കടമ്പനാട്ട് ഷാജിയുടെ വീട്ടിൽ  സ്മാർട്ട് ഗാർബേജ് സിസ്റ്റം വഴി ക്യൂ ആർ കോഡ് പതിച്ച് കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹരിത കർമ്മസേന അംഗങ്ങളാണ് എല്ലാ വീടുകളിലും സർവ്വെ നടത്തി ക്യൂ ആർ കോഡ് പതിക്കുന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവിന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ ജെറീന റോയി, സീന ബിജു , മോളി തോമസ്, ബോബി ഷിബു , അസിസ്റ്റന്റ് സെക്രട്ടറി അജിത്ത്  പി.എസ് വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ്, പഞ്ചായത്ത് സ്റ്റാഫ് സി.ടി സൂരജ് , കെൽട്രോൺ പ്രെജക്റ്റ് അസിസ്റ്ററുമാറായ അഞ്ജന എ.എസ്, മിജിത്ത്, ഹരിത കേരള മിഷൻ ആർ.പി ഡോണഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിത സേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിൻ്റെ വിവരങ്ങൾ എൻ്റർ ചെയ്യും. വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യഥാസമയം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക. ഇതു വഴി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും എന്ന് പ്രസിഡന്റ് അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only