Sep 21, 2022

കാട്ടുപന്നിയിറച്ചി കൈവശം വച്ചതിന് .മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

തോട്ടുമുക്കം സ്വദേശി മാത്യു .ഐ.ജേ,62വയസ്, തേക്കുംകുറ്റി സ്വദേശി മാത്യു,63 വയസ്, വയനാട് വാളവയൽ സ്വദേശി മണികണ്ഠൻ 52 വയസ് എന്നിവരാണ് പിടിയിലായത്.

കൂമ്പാറ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ശിവകുമാർ, ടി.ബിനോയ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only