മുക്കം: നാടകനടൻ, സിനിമാനടൻ,കവി, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ അധ്യാപകൻ എന്നീ നിലകളിൽ മുക്കത്തിന്റെ സാംസ്കാരികലോകത്ത് നിറഞ്ഞ്നിന്ന മുക്കം ഭാസി എന്ന ഭാസി മാഷ്ക്ക് മുക്കത്തെ സാംസ്കാരിക ലോകം സ്നേഹാദരങ്ങൾ ചൊരിഞ്ഞു. മുക്കത്തെ സാംസ്കാരിക കൂട്ടായ്മയായ ബഹുസ്വരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഭാസിമാഷെ പൊന്നാട അണിയിച്ചു. ചടങ്ങിൽ അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ..കാക്കപ്പാട്ട് എന്ന കവിത സമാഹാരവും പാടാം നമുക്കു പാടാം എന്ന ഗാനസമാഹാരവും യഥാക്രമം കാഞ്ചനമാല,ടി വി നാരായണൻകുട്ടി എന്നിവർ പ്രകാശനം ചെയ്തു. എൻ എം ഹാഷിർ സുരേഷ് തെക്കീട്ടിൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ ചിത്രകാരൻ സിഗ്നി ദേവരാജ് അദ്ദേഹത്തിന്റെ ചിത്രം വരച്ചു. ഏകതത്വ എഡിറ്റർ ടി മുരളീധരൻ എഴുത്തുകാരായ സൈനുദ്ദീൻ,മുരളികൊല്ലത്ത് , ജി അബ്ദുൽ അക്ബർ, സുധാകരൻ മാസ്റ്റർ ബി സി ആലിഹസ്സൻ,എ എം നൗഷാദ്, ജമീല ടീച്ചർ,സുനിൽ മണാശ്ശേരി, മുക്കം ശശി, ജെസ്സിമോൾ, ഹാഷിർ എൻ എം,ജി എൻ ആസാദ്,ശിവൻ പൊറ്റശ്ശേരി, അബ്ദുൽസത്താർ എൻ,വദൂദ് റഹ്മാൻഎന്നിവർ സംസാരിച്ചു.
Post a Comment