Sep 22, 2022

പോപ്പുലർ ഫ്രണ്ട് മുൻ അഖിലേന്ത്യ ചെയർമാൻ ഇ.അബൂബക്കർ അറസ്റ്റിൽ"


കൊടുവള്ളി: പോപ്പുലർ ഫ്രണ്ട് മുൻ
അഖിലേന്ത്യ ചെയർമാൻ ഇ.അബൂബക്കർ
അറസ്റ്റിൽ. അബൂബക്കറിന്റെ കൊടുവള്ളി
കരുവൻപൊയിലിലെ വീട്ടിൽ വെച്ചാണ്
എൻഐഎ കസ്റ്റഡിയിൽ എടുത്തത്.
സംസ്ഥാന വ്യാപകമായി നടക്കുന്ന റൈഡിന്റെ
ഭാഗമായാണ് കൊടുവള്ളി
കരുവൻപൊയിലിൽ പരിശോധന നടക്കുന്നത്.

ഈ അബൂബക്കർ ഉൾപ്പെടെ നിരവധി
നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്
സൂചന.

നേരത്തെ അഖിലേന്ത്യ ചെയർമാനായിരുന്ന ഇ
അബൂബക്കർ രോഗബാധിതനായത്തിനെ
തുടർന്ന് സംഘടന ഭാരവാഹിത്വങ്ങളിൽ നിന്ന്
വിട്ടുനിൽക്കുകയായിരുന്നു. പുലർച്ചെ
നാലുമണിയോടെയാണ് എൻഐഎ സംഘവും
ഈ ഡി സംഘവും കരുവൻപൊയിലിൽ
എത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only