Sep 5, 2022

സലാം നടുക്കണ്ടി, ഒരപൂര്‍വ വ്യക്തിത്വം.


മുക്കം:
അധ്യാപനരംഗത്തും  പരിസ്ഥിതി പ്രശ്നങ്ങളിലും കലാ സാസ്കാരിക മേഖലകളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും വേറിട്ട വ്യക്തിത്വമായിരുന്നു ശ്രീ സലാം നടുക്കണ്ടി എന്ന അധ്യാപകന്‍. ഗുരുശ്രേഷ്ഠാ അവാര്‍ഡ് നേടി എന്നതിനപ്പുറം നാടിന്‍റെ വിവിധ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടിരുന്ന,  വ്യക്തിബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്ന അദ്ദേഹം നാടിന് ഒരു വേറിട്ട മാതൃകയാണ്.
അധ്യാപകദിനത്തില്‍ ബഹുസ്വരം സാം സ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെ. മുകുന്ദന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. ബഹുസ്വരം ചെയര്‍മാന്‍ സലാം കാരമൂല സലാം നടുക്കണ്ടിയെ പൊന്നാടയണിയിച്ചു.
എം ടി അഷ്റഫ്, അബ്ദുല്‍ അക്ബര്‍, റോയി തോമസ്, ടി പി അബ്ദുല്‍ അസീസ്, സലീം വലിയപറമ്പ്,കെ രവീന്ദ്രന്‍, സലാം കൊടിയത്തൂര്‍, ജെസ്സിമോള്‍, സിഗ്നി ദേവരാജ്, ശശി മുക്കം, എം ടി ഖാദര്‍, അബൂബക്കര്‍ നടുക്കണ്ടി, ഓ സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

           സലാം കാരമൂല
          ചെയര്‍മാന്‍
          ബഹുസ്വരം, മുക്കം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only