കറുത്തപറമ്പിൽ കരിങ്കല്ല് കോറിക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് ഉണ്ണിമോയിൻ കുട്ടി തോണ്ടയിൽ എന്നവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ് സ്മാൻ മുൻപാകെ നൽകിയ പരാതിയുടെ ഹിയറിങ്ങ് ഉത്തരവ് ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത ഉത്തരവിൽ നിരോധന ഉത്തരവ് ഉണ്ടെന്നും ഇല്ലെന്നും സെക്രട്ടറി ബോധിപ്പിച്ചിരുന്നത് ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയാണ് എന്ന് ഓംബുഡ്സ്മാൻ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.ഇത് ബോധിപ്പിക്കാനുള്ള കാരണം ബോർഡ് യോഗത്തിൽ സെക്രട്ടറി വിശദീകരിച്ചതാണ്. സെക്രട്ടറി പഞ്ചായത്തിൽ ജോയിൻ ചെയ്ത അടുത്ത ദിവസം ആണ് ഓബുഡ്സ്മാൻ ഹിയറിങ്ങ് നടന്നത്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ പഠിക്കാൻ സാധിച്ചിരുന്നില്ല.നിലവിൽ കേസ് ഇല്ല എന്നത് വാസ്തവ വിരുദ്ധമാണ്. WPC 6722/22 ആയി കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ച എല്ലാ ഫയലും ഓഫീസിൽ ലഭ്യമാണ്.
ഭരണ സമിതിയുടെയും ഗ്രാമ സഭയുടെയും തീരുമാനങ്ങൾ നട പ്പിലാക്കാൻ പഞ്ചായത്ത് ഭരണ സമിതി പ്രതിജ്ഞ ബന്ധമാണ്.ഇതു സംബന്ധിച്ച് ഏത് അറ്റം വരെയും മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത,കറുത്ത പറമ്പ വാർഡ് മെമ്പർ ഷാഹിന ടീച്ചറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിലും പറഞ്ഞു.
Post a Comment