മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് യുവത്വം സംഘാടനം എന്ന പ്രമേയം ഉയർത്തിപിടിച്ചു കൊണ്ട് യൂത്ത് സഭ ക്യാമ്പയിൻ ഭാഗമായി യൂണിറ്റ് ഭാരവാഹികളെ ഉൾകൊള്ളിച്ചു മുസ്ലിം യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ കമ്മിറ്റി ഗ്രാൻഡ് സഭ സംഘടിപ്പിച്ചു.
പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴയിയൂർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ദേശീയ നിർവഹക അംഗം പി ജി മുഹമ്മദ് പ്രഭാഷണം നിർവഹിച്ചു.മുക്കം മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതം പറഞ്ഞു തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി പി എ ജലീൽ, സെക്രട്ടറി എം കെ യാസർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുൻസിപ്പൽ യൂത്ത് ലീഗ് ട്രെഷറർ അൻവർ മുണ്ടുപാറ നന്ദി പറഞ്ഞു
Post a Comment