Sep 25, 2022

ബാലുശ്ശേരിയിലെ വൻ മയക്കുമരുന്ന് വിതരണക്കാർ പിടിയിൽ


ബാലുശ്ശേരി:ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിലായി.
 നിരവധി കേസുകളിൽ ഉൾപ്പെട്ട  നന്മണ്ട താനോത്ത് സ്വദേശി അനന്തു,കണ്ണങ്കര പുല്ലു   മലയിൽ സ്വദേശി ജാഫർ,അമ്പായത്തോട്പുല്ലുമലയിൽ സ്വദേശി മിർഷാദ് എന്നിവരാണ് ഇന്ന് പിടിയിലായത്.

ഇവർ മുമ്പ്  ഇത്തരം കേസുകൾക്ക് ജയിലിലായി  അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ വരുമാണ്.ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി 
ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് ബാലുശ്ശേരി പോലീസിന്റെ മയക്കുമരുന്ന് വേട്ടയിൽ മറ്റൊരു പൊൻതൂവലായി
ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പെട്ട എസ്റ്റേറ്റ് മുക്കിൽ വെച്ച് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ എം കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ റഫീഖ്  ഡ്രൈവർ ബൈജു സിപിഒ മാരായ അശ്വിൻ അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് 
KL 7 AA 9888 നമ്പർ കാറിൽ യാത്ര ചെയ്തു വരവെ പ്രതികളിൽ നിന്നും6.82 ഗ്രാം MDMA
,7.5 ഗ്രാം കഞ്ചാവ്,13.20 ഗ്രാം ഹാഷിഷ് ഓയിൽ 
കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ
ഇലക്ടോണിക്ക് ത്രാസ്സ് തൂക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക്ക് കവറുകൾ എന്നിവയും മറ്റും പിടിച്ചെടുത്താതായി ബാലുശ്ശേരി പോലീസ്  പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only