Sep 16, 2022

മുസ്ലിംലീഗ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


മുക്കം: വർധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ നിന്ന് ജനങ്ങൾക്ക്‌ സുരക്ഷിതത്വം നൽകാൻ സർക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും, ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും കടിയേറ്റവർക്കും, മരണപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കാരമൂലയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

സായാഹ്ന ധർണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ കോയ അധ്യക്ഷത വഹിച്ചു. എ പി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി എൻ ജമ്‌നാസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സൈതു ഫസൽ, സലാം തേക്കും കുറ്റി, ഗസീബ് ചാലൂളി, എം കെ സൈതാലി, ചാലൂളി അബൂബക്കർ, എ കെ സാദിഖ്, എം ടി മുഹ്സിൻ, കെ എം അഷ്‌റഫ്‌ അലി പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം പി കെ അബ്ദുൽ ബർ സ്വാഗതവും, ടി പി ജബ്ബാർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only