പുണെ: പൂനേയിൽ മലയാളി വനിതാ ഡോക്ടർ ട്രക്കിടിച്ചു മരിച്ചു. വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്‌കൂട്ടറിൽ പോകവേയാണ് മലയാളി വനിതാ ഡോക്ടറായ ജെയ്ഷ (27) അതിദാരുണമായി കൊല്ലപ്പെട്ടത്. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ്. മംഗളൂരു ചിറയിൽ ജോൺ തോമസാണ് പിതാവ്.
ഭർത്താവ്: പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ കുടുംബവേരുകൾ തിരുവല്ല കുറ്റൂരാണ്. അപകടത്തിനു ശേഷം ട്രക്ക് നിർത്താതെ പോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ നടത്തി.
Post a Comment