അനന്തപുരിയിൽ 1829ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത്.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാളിൻ്റെ ഭരണകാലത്ത് രാജകുടുംബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു.
പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു,_
_പിന്നീട് പുസ്തക പ്രേമികളിൽ ചിലർ 1945 സപ്തംബർ 14 ന് അമ്പലപുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം വിളിച്ചു കൂട്ടി.ആ സംഘമാണ് പിന്നീട് ഇന്നത്തെ ലൈബ്രറി കൗൺസിൽ ആയി മാറിയത്.
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു. ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് സി.പി.ഐ ആനയാംകുന്ന് നാഷണൽ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
തോപ്പിൽ ഭാസിയുടെ "ഓളി വിലെ ഓർമ്മകൾ"
കേരളിയന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ
എം കുമാരൻ മാസ്റ്റർ സമരമുഖത്തെ തീ പന്തം
മാർക്സിന്റെയും എംഗൽസിന്റെയും തിരഞ്ഞെടുത്ത കൃതികൾ
കമ്യൂണിസ്റ്റ്പാർട്ടി ഭരണഘടന തുടങ്ങിയ പതിനാറോളം പുസ്തകങ്ങളാണ് നല്കിയത് ചടങ്ങിൽ വി റഷീദ്മാസ്റ്റർ സ്വാഗതം പറഞ്ഞു.ഇ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സി .പി . ഐ മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ ലൈബ്രറി സെക്രട്ടറി കെ രവീന്ദ്രൻ മാസ്റ്റർക്ക് പുസ്തങ്ങൾ കൈമറി പി.കെ രതീഷ് .എ ഷാനു .തുടങ്ങിയവർ സംസരിച്ചു.
Post a Comment