ആഹ്വാനം ചെയ്ത ഹർത്താലിനിടെ
ആക്രമണം. താമരശ്ശേരിയിൽ മുക്കം
ഭാഗത്ത് നിന്നും കണ്ണൂരിലേക്ക്
പോകുകയായിരുന്ന ലോറിയുടെ ചില്ല്
താമരശ്ശേരി കോടതിക്ക് സമീപം വെച്ച്
എറിഞ്ഞു തകർത്തു. രാവിലെ 6.30
ഓടെയാണ് സംഭവം
ആലപ്പുഴ വളഞ്ഞവഴിയിലും കോഴിക്കോടും
വാഹനങ്ങൾക്ക് നേരെ കല്ലേറിഞ്ഞു.
വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി
ബസുകളുടെയും രണ്ട് ലോറികളുടെയും
ചില്ലുകൾ തകർന്നു. കോഴിക്കോട് രണ്ട്
കെഎസ്ആർടിസി ബസുകൾക്ക്
നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ
അനുകൂലികൾ ബസുകൾ തടഞ്ഞു.
ഹർത്താലിനിടെ ക്രമസമാധാനം
ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ
ഡിജിപി നിർദേശം നൽകി. അതിനിടെ
യാത്രക്കാർ കുറവാണെങ്കിലും
കെഎസ്ആർടിസി ബസുകൾ സർവീസ്
നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ
വാഹനങ്ങളും നിരത്തിലുണ്ട്. എന്നാൽ
സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.
Post a Comment