Sep 16, 2022

IHRD കോളേജിലെ റോഡ് പ്രശ്നം പരിഹരിക്കണം :കാരശ്ശേരി പഞ്ചായത്ത്‌ ഓഫീസിലേക്ക് SFI മാർച്ച്‌


മുക്കം :
തോട്ടക്കാട് IHRD കോളേജിലേക്കുള്ള റോഡ് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് SFI IHRD കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ സംഘടിപ്പിച്ചു.
മാർച്ച്‌ DYFI തിരുവമ്പാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫർ ശരീഫ് ഉദ്ഘാടനം ചെയ്തു. SFI ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റിജുല അധ്യക്ഷയായിരുന്നു. യൂണിറ്റ് സെക്രട്ടറി ഗോകുൽ സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം അഖിൽ നന്ദിയും പറഞ്ഞു. 


SFI ഏരിയ ഭാരവാഹികളായ മിഥുൻ സാരംഗ്, സായൂജ് കെ ജെ, അഭി ഇ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിജിത്, ഷെനിജിൻ, ഹാഷിം, അനന്യ തുടങ്ങിയവർ നേതൃത്വം നൽകി.

മാർച്ചിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകി. ഉടൻ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭസമരങ്ങളിലേക്ക് പോകുമെന്ന് SFI നേതൃത്വം അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only