താമരശ്ശേരിയിൽ മുൻ പ്രവാസി ആയ വ്യാപാരിയെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയി. താമരശ്ശേരി തച്ചംപൊയിൽ അവേലം മുരിങ്ങംപുറായിൽ അഷ്റഫിനെ(55)യാണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി 9.45 ന് ആണ് സംഭവം. മുക്കത്ത് എ ടു സെഡ് എന്ന സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് രണ്ട് കാറുകളിലായി പിന്തുടർന്ന് എത്തിയ സംഘം സ്കൂട്ടർ തടഞ്ഞ് നിർത്തി മർദിച്ച ശേഷം മുന്നിലുണ്ടായിരുന്ന സുമോയിൽ കയറ്റി കൊണ്ടുപോയത്. വെഴുപ്പൂരിൽ വെച്ചാണ് സംഭവം. തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment