Where is my job? തൊഴിലില്ലായ്‌മക്കെതിരെ.. മതനിരപേക്ഷ ഇന്ത്യക്കായ്.. എന്ന മുദ്രാവാക്യം ഉയർത്തി DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളായി സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മുക്കത്ത് സമാപിച്ചു.നാലാം ദിനം ചുള്ളിക്കാപ്പറമ്പ് നിന്ന് ആരംഭിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഇ അരുൺ, വൈസ് ക്യാപ്റ്റൻ വിജിഷ കെ വി, മാനേജർ ജാഫർ ഷെരീഫ്, ആദർശ് ജോസഫ്,രനിൽ രാജ്, വിപിൻ ബാബു,ആതിര എം,അഖിൽ കെ പി,ശരത് സി എസ്,സജിത്ത്,അഖിൽ പിപി,മുഹമ്മദ് ഫാരിസ്,അഭിജിത്ത് മുരളി, വൈശാഖ് എം വി,സിജിൻ കപ്പാല,ജിബിൻ പി ജെ,അച്യുതാനന്ദൻ, ഷഫീഖ് തടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം DYFI ജില്ലാ സെക്രട്ടറി സ. പി സി ഷൈജു ഉദ്ഘാടനം ചെയ്തു.DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്,ലിന്റോ ജിസേഫ് എം എൽ എ തുടങ്ങിയവർ സംസാരിച്ചു.വിജിത്ത് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജികുറ്റിപ്പാല സ്വാഗതവും,അതുൽ കച്ചേരി നന്ദി പറഞ്ഞു.
Post a Comment