മുക്കം: ലഹരികെതിരെ നവകേരള മുന്നേറ്റം എക്സ് സൈസ്- ഡിപാർട്ട്മെൻ്റിൻ്റെ, വിമുക്തി യുടെയും നേത്യത്വത്തിൽ തിരുവമ്പാടി മണ്ഡലം കേന്ദ്രീകരിച്ച് മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. കുഞ്ഞൻ, അബ്ദുൾ മജീദ്, വേണുഗോപാലൻ,എക്സൈസ് ഇൻസ്പെക്ടർ ഷാജി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുക്കം മുസ്ലിം ഓർഫനേജ് എച്ച് എസ് സ്കൂൾ വിദ്യാർത്ഥികൾ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, വിവിധ ക്ലബുകൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment