Oct 22, 2022

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും


കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും സഹായ സംഘടനയായ മിറർ സെൻറർ ഫോർ സോഷ്യൽ ചേയ്ഞ്ച് വയനാടും സംയുക്തമായി ജലസംരക്ഷണം - ജല ഗുണനിലവാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളേയും ഉൾപ്പെടുത്തി ആനയാംകുന്ന് VMHMHSS സ്കൂളിൽ വെച്ച് കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.
എൽ .പി .വിഭാഗം കുട്ടികൾക്ക് പെൻസിൽ ഡ്രോയിങ്ങും, യു .പി .വിഭാഗം കുട്ടികൾക്ക് കഥാരചന മത്സരവും, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ക്വിസും , ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനയുമാണ് സംഘടിപ്പിച്ചത്.
പ്രസ്തുത പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .സ്മിത വി.പി ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ആമിനാ എടത്തിൽ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിജിത സുരേഷ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സത്യൻ മുണ്ടയിൽ, വാർഡ് അംഗം ശ്രീ .കുഞ്ഞാലി മമ്പാട്ട്,   ആനയാംകുന്ന് VMHMHSS ലെ പ്രധാന അദ്ധ്യാപകൻ ശ്രീ.അനിൽ ശേഖർ , ജലശ്രീ ക്ലബ്ബ് ഇൻചാർജ് ടീച്ചർ ശ്രീമതി. ഉമൈബാനു എന്നിവർ ആശംസകൾ അർപ്പിച്ചു .ജലജീവൻ മിഷൻ ടീം ലീഡർ ശ്രീ.നിധിൻ .കെ .കെ സ്വാഗതവും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ശ്രീമതി .നീതു. U .C നന്ദിയും പറഞ്ഞു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ,ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം.
നാളിതുവരെയായി വിവിധ പ്രവർത്തനങ്ങളാണ് ജല ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്തു.വരുന്നത്. പഞ്ചായത്ത് തലത്തിൽ ശില്പശാലകൾ , ഗുണനിലവാരം പരിശോധന പരിശീലന പരിപാടികൾ , ജലജന്യ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ , ലോക .ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണ റാലിയും ,ജലസ്രോതസ്സുകളെ കണ്ടെത്തുന്നതിന് പങ്കാളിത്ത ഗ്രാമ വിശകലന പഠനവും ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സ്കൂൾ  വിദ്യാർത്ഥികൾക്ക് ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി മുഴുവൻ സ്കൂളുകളിലും  ജലശ്രീ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിദ്യാർത്ഥികളുടെ കയ്യെത്ത് മാസിക പുറത്തിറക്കുകയാണ്  ലക്ഷ്യം .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only