Oct 11, 2022

കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു


കോഴിക്കോട്: അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35), പെരിന്തൽമണ്ണ കരിങ്കല്ലത്താണി നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുൻപിൽ നിർത്തി ലോഡ് ഇറക്കുകയായിരുന്ന ലോറിയിലാണ് തൃശൂരിൽനിന്നു മാനന്തവാടിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഇടിച്ചത്. ലോഡ് ഇറക്കുകയായിരുന്ന ഷഫീഖ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയിലേക്ക് ഇരുമ്പ് പെട്ടി വീണാണ് മറ്റുള്ളവർക്ക് പരുക്കേറ്റത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only