കാർഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വനാതിർത്ഥിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി
2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടത്തിൽ പൂവാറൻതോട് കാടോത്തിക്കുന്ന് പ്രദേശത്ത് പണി പൂർത്തീകരിച്ച സൗരോർജ്ജ വേലിയുടെ പ്രവർത്തന ഉദ്ഘാടനം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കർഷകരുടേയും സാന്നിധ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലം ബഹു: എം. എൽ. എ. ലിന്റോ ജോസഫ് അവർകൾ നിർവ്വഹിച്ചു. കൃഷിയിടത്തിൽ വന്യമൃഗ ആക്രമണം തടയുന്നതിന് വനാതിർത്ഥി പ്രദേശങ്ങൾ വരും വർഷങ്ങളിൽ വിവിധ പദ്ധതികളിലായി വേലി നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം. എൽ. എ. പറഞ്ഞു. പൂർത്തീകരിച്ച വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പ്രദേശവാസികളായ കർഷകർ നിശ്ചിത ഇടവേളകളിൽ മോണിറ്ററിംഗ് നടത്തണമെന്നും അടിക്കാടുകൾ വെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, മുഖ്യതിഥി ആയ പരിപാടിയിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷ ആയി വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ, വി.എസ്. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബോബി ഷിബു, ജറീന റോയ്, സീന ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ മോഹൻ, കൃഷി ഓഫീസർ പി. എം. മുഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ മിഷേൽ ജോർജ്ജ്, അബ്ദുൽ സത്താർ, അസി. സെക്രട്ടറി അജിത്ത് പി. എസ്.മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ. എം മോഹനൻ കാടോത്തിക്കുന്ന് വന സംരക്ഷണ സമിതി പ്രസിഡണ്ട് ശശി മുണ്ടാട്ട് നിരപ്പേൽ , പ്രദേശവാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment