തിരുവമ്പാടി:ജോർജ് എം തോമസ് എം എൽ എ,യുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി തിരുവമ്പാടി കൃഷിഭവന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു.2020-21വർഷത്തിൽ 40 ലക്ഷം രൂപ ഉപയോഗിച്ചുള്ള ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തി ആണ് ആരംഭിച്ചത്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആധുനിക സൗകര്യങ്ങളോടെ ആണ് കെട്ടിടം നിർമ്മിക്കുന്നത്. ലിന്റോ ജോസഫ് എം എൽ എ, ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് K A അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു, KM മുഹമ്മദ് ആലി, KD ആന്റണി, KM ബേബി, റംല ചോലക്കൽ, അപ്പു കോട്ടയിൽ, ലിസി മാളിയേക്കൽ, ഷൈനി ബെന്നി, ലിസി സണ്ണി, ഷൗക്കത്തലി, AE അഷ്‌റഫ്, കൃഷി ഓഫീസർ എ ഒ ഫാസിൽ, ബിന്ദു ജോൺസൺ, കെ എം മുഹമ്മദ് അലി, ഷാക്കത്തലി കൊല്ലളത്തിൽ, ഫിറോസ്ഖാൻ, CN പുരുഷോത്തമൻ, ഗണേഷ് ബാബു, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു
Post a Comment