മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം നവംബർ 11, 12 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി പുത്തൂരിൽ സ്വാഗത സംഘം രൂപീകരിച്ചു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. ഷരീഫുദ്ദീൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
നിസാർ എം ടി, ബഷീർ പുറായിൽ, കുഞ്ഞാൻ ഹാജി, കുഞ്ഞോയി പുത്തൂർ, ശറഫു , റിജാസ് കെ പി , ഷാഫി മാമു , അബ്ദുൽ ബാരി, റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വിഭവ സമാഹരണത്തിന്റെ ആദ്യ ഗഡു കെ.സി. റാഫിയിൽ നിന്നും ഏരിയ കോ-ഓഡിനേറ്റർ നിസാർ പുത്തൂർ ഏറ്റുവാങ്ങി.
Post a Comment