കൊടിയത്തൂർ : എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സർഗലയത്തിന് തുടക്കം കുറിച്ചു. നൽപ്പാത്തി എട്ട് ഇനങ്ങളിൽ നിന്ന് ഇരുന്നൂറിലതികം പ്രവർത്തരും മദ്റസ വിദ്യാർഥികളും പങ്കെടുക്കുന്ന ക്ലസ്റ്റർ കമ്മറ്റി സംഘടിപ്പിക്കുന്ന സർഗലയം ഇസ്‌ലാമിക് കാലമേളക്കാണ് കൊടിയത്തൂർ വാദിനൂർ നഗരിയിൽ തുടക്കം കുറിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സയ്യിദ് മിർബാത് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല പ്രസിഡന്റ് ഷബീർ മുസ്‌ലിയാർ ചെറുവാടി അധ്യക്ഷനായി.
എസ്.എം.എഫ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുറഹ്മാൻ, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് പുത്തലത്ത് മൊയ്ദീൻ, എസ്.വൈ.എസ് പഞ്ചായത്ത് ട്രഷർ അസീസ് ചാത്തപറമ്പ്, ഇ.എ ജബ്ബാർ, സ്വാദിഖ് ചെറുവാടി, അമ്പലക്കണ്ടി ശരീഫ്, അബ്ദുൽ കരീം കൊടിയത്തൂർ, ആബിദ് നദ്‌വി പെരിങ്ങോളം എന്നിവർ ആശംസകളറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സെക്രട്ടറി നാസിൽ കൊടിയത്തൂർ സ്വാഗതവും ക്ലസ്റ്റർ സർഗലയം സെക്രട്ടറി മുബഷിർ പഴംപറമ്പ് നന്ദിയും പറഞ്ഞു.
ഫോട്ടോ : എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സർഗലയം കൊടിയത്തൂർ 'വാദിനൂർ' നഗരിയിൽ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു.
Post a Comment