Oct 31, 2022

ജനചേതന അറീന – 2022 നാടകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.


തിരുവമ്പാടി : ജനചേതന കലാ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ തിരുവമ്പാടി എം. സി. ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന അറീന – 2022 നാടകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
മൂന്നു ദിവസങ്ങളിലായി നടന്ന നാടകോത്സവത്തോടനുബന്ധിച്ചു നിരവധി സാംസ്‌കാരിക പരിപാടികളും കുടിയേറ്റം – ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ഏകദിന സെമിനാറും നടത്തി. നാടകോത്സവത്തിൽ കേരളത്തിനു അകത്തും പുറത്തും ആസ്വാദകശ്രദ്ധ പിടിച്ചു പറ്റിയ ഒൻപതു നാടകങ്ങൾ അരങ്ങേറി. മഞ്ജുളന്റെ കൂനൻ, അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തൽ, കോഴിക്കോട് നാടക സഭയുടെ പച്ചമാങ്ങ എന്നീ നാടകങ്ങൾ ഒന്നാം ദിവസവും പാർത്ഥസാരഥിയുടെ നാലണയ്ക്ക് ഊണ്, രതി പെരുവട്ടൂരിന്റെ ഏകാകിനി എന്നീ ഏകാഭിനയ നാടകങ്ങളും കൂറ്റനാട് ലിറ്റിൽ ഏർത് സ്കൂൾ ഓഫ് തിയേറ്ററിന്റെ ക്ലാവർറാണി എന്നീ നാടകങ്ങൾ രണ്ടാം ദിവസവും അമൽ രാജ് ദേവിന്റെ കറിയാ തോമാ കറിയാ കൊടുവള്ളി നാടക പഠനകേന്ദ്രത്തിന്റെ നിലാവറിയുന്നു,

കൂറ്റനാട് ലിറ്റിൽ ഏർത് സ്കൂൾ ഓഫ് തിയേറ്ററിന്റെ ബൊളീവിയൻ സ്റ്റാർസ് എന്നിവ മൂന്നാം ദിവസവും അരങ്ങിലെത്തി. ഡോ. ജെയിംസ് പോൾ, ജോളി ജോസഫ്, ഡോ. ടി. കെ. അബ്ബാസ് അലി, കെ. ആർ. ബാബു, കെ. പി. എ. സി. വിൽസൺ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only