മുക്കം : എം.എസ്.എഫ് ബാല കേരളം കാരശ്ശേരി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം മലാംകുന്നിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത് നിർവ്വഹിച്ചു.. എം.എസ്.എഫ് മലാംകുന്ന് യൂണിറ്റ് പ്രസിഡൻ്റ് കെ.സി ഫാസിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ് എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സജാദ് കോട്ടയിൽ ബാല കേരളം പഞ്ചായത്ത് കോർഡിനേറ്റർ വി .ടി അസീഫ് തുടങ്ങിയവർ സംസാരിച്ചു. ബാല കേരളം മലാംകുന്ന് യൂണിറ്റ് ക്യാപ്റ്റനായി വി.ടി ഫാരിസ് വൈസ് ക്യാപ്റ്റൻ മാരായി കെ.കെ സഫ, പി.പി ഷഹബാസ് അംഗങ്ങളായി കെ റിഷാൽ, വി.ടി നാഫി, പി.പി ഷെഫിൻ, കെ ഹാരിസ് തുടങ്ങിയവരെ തെരഞ്ഞെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ജവാദ് സ്വാഗതവും അൻസിൽ നന്ദി പറഞ്ഞു.
Post a Comment