തിരുവമ്പാടി : ലഹരി ബാധിതർക്കുള്ള ഡി അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം, വയോജനങ്ങൾക്കുള്ള ഡെ കെയർ സെന്റർ എന്നിവയ്ക്കായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ തുടങ്ങാനിരിക്കുന്ന ഗ്രെയ്‌സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി നടത്തുന്ന മെഗാ ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണം പൂർത്തിയായി വരുന്നു.
മുക്കത്തെയും പരിസരത്തെ എട്ട് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നവംബർ 11, 12 തിയ്യതികളിലാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.
തിരുവമ്പാടിയിൽ നിന്നും സമാഹരിച്ച തുക വാർഡ് മെമ്പറും കോസ്മോസ് ക്ലബ്ബ് അംഗവുമായ ഷൗക്കത്ത് കൊല്ലളം ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീന് കൈമാറി.
കോസ്മോസ് ക്ലബ്ബ് പ്രസിഡന്റ് ബഷീർ ചാലിൽ അധ്യക്ഷത വഹിച്ചു. രൂപേഷ്, അഷ്ക്കർ, മുഹമ്മദലി, ബഷീർ ഹാജി, അസൈൻ (കുഞ്ഞാപ്പു), നിഷാദ്, സുബൈർ, അബ്ദു കടവണ്ടി തുടങ്ങിയവർ സംസാരിച്ചു
Post a Comment