കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമിച്ച താഴെകക്കാട് കോളനി-കള്ളിപ്പാറ റോഡ് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.
ലിന്റോ ജോസഫ് എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ വി.എസ് രവി, വാർഡ് മെമ്പർ സീന ബിജു, പഞ്ചായത്ത് സെക്രട്ടറി. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്, ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയർ പങ്കെടുത്തു
Post a Comment