ഗൾഫിലെ പണമിടപാടുമായി ബന്ധപെട്ട് താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നാളെ തട്ടി കൊണ്ട് പോയ കേസിൽ മുഖ്യ പ്രതിയായ മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹർ (33)നെ കോഴിക്കോട് റൂറൽ എസ് പി. ആർ കറപ്പസ്വാമി ഐ പി എസ്. ന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10 മണിക്ക് കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരുപത്തി രണ്ടാം തിയ്യതി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ 9.45 മണിക്ക് താമരശ്ശേരി -മുക്കം റോഡിൽ വെഴ്പ്പൂർ സ്കൂളിന് സമീപത്ത് എ ത്തിയപ്പോൾ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടറിന് ബ്ലോക്കിട്ട് ബലം പ്രയോഗിച്ച് സുമോ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാർ പോലീസ് സ്റ്റേഷനിൽ വിവരം hഅറിയിക്കുകയായിരുന്നു.തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ ഊർജ്ജിതമായി അന്വേഷണം നടത്തി വരിക യായിരുന്നു.
തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതായിരുന്നു.
സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു.
ഇയാൾ കരിപ്പൂർ സ്വർണ്ണകവർച്ച കേസിലെ പ്രതിയാണെന്നു മനസ്സിലാക്കിയ പോലീസ് അന്ന് തന്നെ ഇയാളുടെ വീട്ടിലും മറ്റും തിരച്ചിൽ നടത്തയെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ 23-ന് ടാറ്റാ സുമോ കാറും 25- ന് സ്വിഫ്റ്റ് കാറും,താർ കാറും കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിൽ മലപ്പുറം ജില്ലയിലെ സ്വർണ്ണ ക്കടത്തു സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നു വ്യക്തമായി.താമരശ്ശേരി സ്വദേശിയും കൊടിയത്തൂർ മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശിയുടെ കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം ഗൾഫിൽ തടഞ്ഞു വെച്ചത് വിട്ടു കിട്ടാൻ വേണ്ടിയാണു താമരശ്ശേരി സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടു പോയത്.കോഴിക്കോട്. മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്തു സംഘത്തിൽ പെട്ടവരുടെ പലരുടെയും വീടുകളിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ആറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയ മുഹമ്മദ് അഷ്‌റഫിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പിടിയിലായ ജൗഹറിന്റെ വീട്ടിലും ബന്ധു വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.പോലീസ് പിടികൂടുമെന്നുറപ്പായ പ്രതി വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് കരിപ്പൂർ സി ഐ യുടെയും കസ്റ്റംസിന്റെയും സഹായത്തോടെ ഇയാളെ പിടികൂടിയത്.
താമരശ്ശേരി ഇൻസ്‌പെക്ടർ ടി.എ.അഗസ്റ്റിൻ, സ്പെഷ്യൽ സ്‌ക്വാഡ്.എസ്.ഐ. മാരായ രാജീവ് ബാബു,സുരേഷ്.വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐ മാരായ ശ്രീജിത്ത്.വി.എസ് , സത്യൻ.കെ , എ.എസ്.ഐ ശ്രീജിത്ത് എസ്.ഡി ., സി.പി.ഒ മാരായ ഷമീർ.കെ , ജിലു സെബാസ്റ്റ്യൻ, മുഹമ്മദ് റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Post a Comment